Pharmacy Maximenu

Maximenu CK message : Your module ID 510 is still working in V8 Legacy mode. Please change it in the Advanced options to remove this message.

Anti Oxidant Rich Black and long pepper (also Turmeric) was used in Traditional India. This is the traditional indian healthy spice and not the current one. Even now in Pitru pooja Ammavasya recipes and all traditional temple foods, pepper and not chilli used. 

http://www.indiacurry.com/spice/sz001aboutchili.htm

*കുരുമുളക് - ഗൃഹവൈദ്യത്തിലെ രാജാവ്*
^^^^^^^^^^^^^^^^^^^^^^^^^^^
1. കുരുമുളക്, മുത്തിൾ, വിഷ്ണുക്രാന്തി, പച്ചവയമ്പ്, കടുക്കത്തോട് ഇവ അര കഴഞ്ചു വീതം അരച്ച് 4 ഗുളികയാക്കി ദിവസം 6 മണിക്കൂർ ഇടവിട്ട് ഓരോ ഗുളിക കഴിച്ചാൽ വിക്കിന് ആശ്വാസം ലഭിക്കും.
പ്രഭാതേ കുരുമുളകും മുത്തിളും ചേർത്തു ബ്രഹ്മിയില പിഴിഞ്ഞ നീര് സേവിക്കുന്നത് വിക്കിന് ശമനം നൽകും. കഴിക്കുന്നതും നല്ലത്.
മൂന്നു കുരുമുളകും മുത്തിളിന്‍റെ ഇലയും ചേര്‍ത്തരച്ചു നെല്ലിക്കാവലുപ്പം എടുത്ത് തേനില്‍ ചേര്‍ത്തു നിത്യം സേവിക്കുകയും വായില്‍ പകുതി വെള്ളം നിറച്ച്, സംസാരിച്ചു പരിശീലിക്കുകയും ചെയ്‌താല്‍ വിക്കല്‍ (Stammering) മാറും. കുട്ടികളില്‍ ഈ ഔഷധം അതീവഫലദായകമാണ്.

2. ഒരു ഗ്രാം കുരുമുളക്, വെള്ള എരിക്കിന്റെ (തണലില് ഉണക്കിയ) ഒരു പൂവ്, ഒരു ഗ്രാം തിപ്പലി, ഒരു ഗ്രാം ചുക്ക്, ഒരു ഗ്രാം ഇന്തുപ്പ് ഇവ ഒരു വെറ്റിലയില് പൊതിഞ്ഞ്, ചവച്ചു നീരിറക്കിയാല് ആസ്ത്മ. കഫക്കെട്ട്. ശ്വാസകാസങ്ങള്‍ എന്നിവയെല്ലാം ശമിക്കും. അത്യന്തം പ്രയോജനകരമായ ഒരു ഔഷധപ്രയോഗമാണിത്.

3. 25 കുരുമുളക് ചതച്ചതും ഒരു പിടി കൃഷ്ണതുളസിയിലയും ഒരു പിടി കരിനൊച്ചിയിലയും ഒരുമിച്ചെടുത്ത് ചെറുതായി അരിഞ്ഞ് ചേർത്ത് 4 ഗ്ലാസ്സ് വെള്ളത്തിൽ വെന്ത് ഒരു ഗ്ലാസ്സാക്കി വറ്റിച്ച് പിഴിഞ്ഞ് അരിച്ച് അതിൽ കല്ലുപ്പ് ചേർത്ത് ചെറുചൂടോടെ കുടിക്കുക. മാരകമായ പനികൾ വരെ ശമിക്കും.

4. നാലോ അഞ്ചോ കുരുമുളകും മര്യാദാമസൃണമായി പറിച്ചെടുത്ത ഒരു പിടി തുളസിയിലയും ചേര്‍ത്ത് നന്നായി അരച്ച് ഒരു നെല്ലിക്കാവലുപ്പം കഴിച്ചാല്‍ പനി പെട്ടന്നു ശമിക്കും.

5. അഞ്ചു കുരുമുളക്, 15 - ആര്യവേപ്പില ചേര്‍ത്ത് നന്നായി അരച്ച് പുളിയുള്ള മോരില്‍ കലക്കി സേവിക്കുന്നത് വായപ്പുണ്ണ്‍ ശമിക്കാന്‍ നല്ലതാണ്.

6. കുരുമുളക്, പുളിച്ച മോര്, ഇന്തുപ്പ്, കറിവേപ്പില, ഇവ നവരനെല്ലിന്‍റെ അരി വറുത്തു ചോറുണ്ടാക്കിi ആ ചോറ് കൂട്ടി സുഖോഷ്ണമായ പാകത്തില്‍ ഭക്ഷിച്ചാല്‍ മൂലക്കുരുവും (അർശസ്സ്) കൃമിരോഗവും ശമിക്കും. ഈ പത്ഥ്യഭക്ഷണം രുചിയുണ്ടാക്കുന്നതും, അഗ്നിബലമുണ്ടാക്കുന്നതും, മലശോധനയെ ചെയ്യുന്നതുമാകുന്നു.

7. ഏഴു കുരുമുളക്, കുരുമുളകിന്റെ അത്ര തൂക്കം പച്ചമഞ്ഞള്‍, ആര്യവേപ്പിന്റെ ഒരു തണ്ടില്‍ നിന്നും അടര്‍ത്തിയെടുത്ത ഏഴിലകള്‍ – മൂന്നും നന്നായി ചേര്‍ത്ത് അരച്ച്, കറന്നെടുത്ത് ചൂടു മാറാത്ത ഒരു തുടം പശുവിന്‍പാലില്‍ കലര്‍ത്തി മുടങ്ങാതെ 21 ദിവസം രാവിലെ വെറും വയറ്റില്‍ സേവിച്ചാല്‍ കുടല്‍വ്രണങ്ങള്‍ ശമിക്കും. പശുവിന്‍പാല്‍ കാച്ചിയത് ദിവസം പല തവണ കുടിക്കാം. ചായ, കാപ്പി, ലഹരിപദാര്‍ഥങ്ങള്‍ തുടങ്ങിയവ കഴിക്കരുത്.

8. കുരുമുളക്, പനിക്കൂർക്കയില, തുളസിയില, ചുക്ക് – ഇവയുടെ പനിക്കഷായം എല്ലാവര്‍ക്കും അറിവുള്ളത് തന്നെ. ഇവകൾ ഇട്ടു വെള്ളം തിളപ്പിച്ച് ആവി പിടിക്കുകയും അതേ കഷായം ചക്കര ചേർത്ത് സേവിക്കുകയും ചെയ്താൽ പനി ശീഘ്രം ശമിക്കും.

9. കുരുമുളക്, തുമ്പപ്പൂവ്, പൂവാങ്കുറുന്തല്‍, തുളസിയില, പാവട്ടത്തളിര് – ഇവ സമമെടുത്ത് അരച്ചു ഗുളികയാക്കി തണലില്‍ ഉണക്കി കഴിക്കാന്‍ കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന സര്‍വ്വ പനിയും ശമിക്കും.

10. കുരുമുളകും മുത്തിളിന്‍റെ ഇലയും ചേര്‍ത്തരച്ചു കഴിച്ചാല്‍ എക്കിട്ടം ശമിക്കും.

11. കുരുമുളക് 90 ഗ്രെയിന്‍, കഞ്ഞുണ്ണിയുടെ നീര് 90 ഗ്രെയിന്‍, തൈരും ചേര്‍ത്ത് മുടങ്ങാതെ ഒരാഴ്ച കഴിച്ചാല്‍ കാമില മാറും.

12. കുരുമുളകും കൂവളത്തിന്‍റെ ഇലയുടെ നീരും ചേര്‍ത്തു കഴിച്ചാല്‍ വാത-പിത്ത-കഫ-ദോഷങ്ങളാലുണ്ടാകുന്ന നീരും, മലബന്ധവും, രക്തപിത്തവും മാറും. രണ്ടു കുരുമുളക് നന്നായി പൊടിച്ച് 15 മില്ലി കൂവളത്തിലനീരില്‍ നന്നായി ചേര്‍ത്തു കഴിച്ചാല്‍ മതി.

13. കാമ്പ് ഉറയ്ക്കാത്ത ഒരു കരിക്കെടുത്ത്, അതിന്‍റെ കണ്ണ് തുരന്ന്, കരിക്കിനുള്ളില്‍ ആറിഞ്ചു നീളത്തില്‍ *കുരുമുളകുവള്ളി* മുറിച്ചു ചതച്ച് തലേന്നാള്‍ ഇട്ടുവെച്ച്, പിറ്റേന്ന് രാവിലെ ചിരട്ടയോടു ചേര്‍ന്ന ഭാഗം ചേര്‍ത്തു വടിച്ചെടുത്ത്, അരിച്ചു നിത്യം സേവിച്ചാല്‍ ദിവസങ്ങള്‍ കൊണ്ട് പ്രമേഹം സുഖപ്പെടും.

14. കുരുമുളക്, ഇലഞ്ഞിക്കുരു, ചുക്ക് എന്നിവ വെറ്റിലനീരിലരച്ചു കണ്ണെഴുതിയാല്‍ അണലിവിഷം ശമിക്കും.
മറ്റു പാമ്പുകളുടെ കടി ഏറ്റാല്‍ ഉടന്‍ ഈശ്വരമൂലിയുടെ ഇല അരച്ചു കടിവായില്‍ ശക്തിയായി തിരുമ്മുകയും, ഇല പിഴിഞ്ഞ നീര് 10 ml വീതം ലേശം *കുരുമുളക്* പൊടിയും ചേര്‍ത്ത് ദിവസവും ആറുപ്രാവശ്യം വീതം കഴിക്കുകയും ചെയ്താല്‍ വിഷബാധയില്‍ നിന്ന് രക്ഷപ്പെടാം.

15. 5 കുരുമുളകും 5 മുക്കുറ്റിയും ചേര്‍ത്ത് അരച്ചു സേവിച്ചാല്‍ ചുമ ശമിക്കും. Lung Fibrosis മാറും.

16. ഏഴ് കുരുമുളക്, ഏഴ് ആര്യവേപ്പില, ഒരു കഷണം പച്ചമഞ്ഞള്‍ ചേര്‍ത്തരച്ചു കഴിച്ചാല്‍ ഗ്രഹണി സുഖപ്പെടും. വയറ്റിലെ അള്‍സര്‍ മാറും.

17. ഒന്നോ രണ്ടോ കുരുമുളക്, ഏലക്കാത്തരി, കരിഞ്ചീരകം, ചുക്ക് ഇവ 4 ഗ്രാം വീതമെടുത്ത് പാലിലോ വെള്ളത്തിലോ നന്നായി അരച്ച് അല്പം ചൂടാക്കി നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന പെട്ടന്നു മാറും.

18. പൊടിച്ച കുരുമുളകും മുളയുടെ വേര് ഉണക്കിപ്പൊടിച്ചതും ചേര്‍ത്ത് എണ്ണ കാച്ചി തേച്ചാല്‍ CERVICAL SPONDYLOSIS ശമിക്കും.

19. കുരുമുളക്, ചുക്ക്, തിപ്പലി ഇവ സമം പൊടിച്ചു കൂവളത്തിന്‍റെ ഇലയുടെ നീരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറും.
*ഈ യോഗം കീഴാര്‍നെല്ലിയെക്കാള്‍ ഫലപ്രദമാണ്.*

20. കുരുമുളക്, തുളസിയില, പുതിനയില, മല്ലിയില – ഇവ നാലും ചതച്ചു വെള്ളത്തിലിട്ടു വേവിച്ചു കഷായമാക്കി കഴിച്ചാല്‍ ചുമയും കഫക്കെട്ടും മാറും.

21. *കുരുമുളകു“ചട്ണി”* :-
കുരുമുളക്, ചുക്ക്, തിപ്പലി, അയമോദകം, ജീരകം, കരിഞ്ചീരകം ഇവ 15 gm വീതം എടുത്ത് നന്നായി ഉണക്കിപ്പൊടിച്ച്, 15 gm വീതം പെരുങ്കായം, ഇന്തുപ്പ് എന്നിവ വെവ്വേറെ വറുത്ത് നന്നായി പൊടിച്ച്, കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന ചൂര്‍ണ്ണം ദഹനപ്രശ്നങ്ങള്‍, വായു കോപം, വയറുവേദന തുടങ്ങിയവ ഉണ്ടാകുമ്പോള്‍ ചെറുചൂടുള്ള വെള്ളത്തിലോ, മോരിലോ ഒരു സ്പൂണ്‍ എന്ന കണക്കില്‍ ചേര്‍ത്ത് നന്നായി കലക്കി കഴിക്കുന്നത്‌ വളരെ ഫലപ്രദമാണ്. വയറ്റില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. ഈ ചൂര്‍ണ്ണം സൂക്ഷിച്ചു വെയ്ക്കാവുന്നതാണ്. ആഹാരസാധനങ്ങളുടെ കൂടെ ഒരു “ചട്ണി” ആയും ഈ ചൂര്‍ണ്ണം ഉപയോഗിക്കാം.

22. കുരുമുളകു കൊണ്ട് തലയിലെ പേന്‍ ശല്യം മാറാന്‍ :- ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി 60 ml ‘വെള്ളം ചേര്‍ക്കാത്ത തേങ്ങാപ്പാലില്‍’ ചേര്‍ത്ത് ചെറുതായി ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിച്ചു തിരുമ്മുക. 15 മിനിറ്റ് കഴിഞ്ഞ് എരിക്കിന്‍റെ ഇല ഇട്ടു വെന്ത വെള്ളത്തില്‍ തല കഴുകുക.

23. രണ്ടോ മൂന്നോ കുരുമുളകെടുത്ത് മച്ചിങ്ങ (വെള്ളയ്ക്ക) യുടെ മോട് അടര്‍ത്തി മാറ്റിയിട്ട് അതിന്‍റെ ഉള്ളിലേയ്ക്ക് ഈ കുരുമുളക് കടത്തിവെച്ച് ആ ഭാഗം കല്ലില്‍ ഉരച്ചെടുത്ത് നെറ്റിയില്‍ ലേപനം ചെയ്‌താല്‍ തലവേദന മാറും.
അതീവഫലപ്രദമായ ഔഷധമാണ് ഇത്.
കടപ്പാട് ഗുരുജി 🙏
ഗൃഹവൈദ്യം - ഷാജി 🙏😀

 

Red or green Chilli not used in ancient India

https://www.youtube.com/watch?v=pVJEy28XAk4

Joomla! Debug Console

Session

Profile Information

Memory Usage

Database Queries